News
‘പ്രീതിയും ഞാനും വിവാഹമോചിതരായി’; കുറിപ്പുമായി നടൻ ഷിജു

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷിജു എ ആർ. ബിഗ് ബോസ് മുൻ മത്സരാർത്ഥികൂടിയാണ് അദ്ദേഹം. താൻ വിവാഹമോചിതനായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ.
‘പ്രീതി പ്രേമും ഞാനും വിവാഹമോചിതരായെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. ഞങ്ങൾ പരസ്പരം ബഹുമാനത്തോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. നല്ല സുഹൃത്തുക്കളായി തുടരും. പരസ്പര സമ്മത്തോടെയാണ് ഞങ്ങൾ തീരുമാനം എടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.’- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.



