Cinema

സ്റ്റാൻലി..ഈ പോക്കിതെങ്ങോട്ടാ; കളക്ഷനിൽ വില്ലന്റെ കൊയ്ത്ത്, ആ സംഖ്യയ്ക്കിനി 6 കോടി ദൂരം കളങ്കാവൽ കണക്ക്

രു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ പ്രേക്ഷകർ സിനിമ ഏറ്റെടുത്താലോ ആ പടത്തിന്റെ ഭാവി സൂപ്പർ ഹിറ്റായിരിക്കും. അത്തരത്തിൽ വീണ്ടുമൊരു സിനിമ മൗത്ത് പബ്ലിസിറ്റി കൊണ്ടും പ്രേക്ഷക-നിരൂപക പ്രശംസ കൊണ്ടും ഹിറ്റടിച്ചിരിക്കുകയാണ്. അതും വെറും മൂന്ന് ദിവസത്തിൽ. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനായും എത്തിയ കളങ്കാവൽ ആണ് ആ ചിത്രം. ഡിസംബർ 5ന് തിയറ്ററുകളിൽ എത്തിയ കളങ്കാവലിന് മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കണക്കുകൾ പ്രകാരം ഒന്നോ രണ്ടോ ദിവസത്തിൽ 50 കോടി ക്ലബ്ബിൽ മമ്മൂട്ടി പടം എത്തും.

കളങ്കാവൽ മികച്ച ബുക്കിങ്ങുമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ഔദ്യോ​ഗിക ബോക്സ് ഓഫീസ് കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. വെറും മൂന്ന് ദിവസത്തിൽ 44.15 കോടിയുടെ കളക്ഷനാണ് കളങ്കാവൽ ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. ഇനി വെറും 6 കോടി കൂടി ലഭിച്ചാൽ 50 കോടി ക്ലബ്ബിൽ ചിത്രം എത്തും.

ഇന്നോ നാളയോ കൂടി അത് യാഥാർത്ഥ്യമാകും. കേരളത്തിന് പുറത്തും കളങ്കാവലിന് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. ഒപ്പം ജിസിസിയിലും. അതേസമയം, മികച്ച ബുക്കിം​ഗ് ആണ് കളങ്കാവലിന് ലഭിക്കുന്നത്. രണ്ട് ദിവസങ്ങൾ തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതുകൊണ്ട് തന്നെ വലിയൊരു കളക്ഷൻ ഈ ദിവസങ്ങളിൽ സിനിമയ്ക്ക് ലഭിക്കുമെന്നും വിലയിരുത്തലുണ്ട്.

ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. വിനായകനും മമ്മൂട്ടിക്കുമൊപ്പം 22 നായികമാരും ചിത്രത്തിൽ എത്തുന്നുണ്ട്. പടത്തെ പോലെ തന്നെ ​ഗാനങ്ങളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടി കമ്പനി നിർമിച്ച ഏഴാമത്തെ സിനിമ കൂടിയാണ് കളങ്കാവൽ. ദുൽഖർ സൽമാന്റെ വെഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button