Cinema
‘ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു’; സന്തോഷം പങ്കുവച്ച് അനു സിത്താര

നടിയെന്ന നിലയിലും നർത്തകിയെന്ന നിലയിലും തിളങ്ങുന്നയാളാണ് അനുസിത്താര. ഏറെ നാളത്തെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. യുഎഇയിൽ പുതിയ കലാവിദ്യാലയം ആരംഭിച്ചതാണ് നടിയുടെ പുതിയ വിശേഷം.
‘ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്നേഹം, പിന്തുണ അതുമാത്രമാണ് കൈയിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടർന്നും…’ – അനു സിത്താര കുറിച്ചു. എന്റെ സ്വന്തം കലാ വിദ്യാലയമായ കമലളം യു എ ഇയിൽ ആരംഭിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നടി വ്യക്തമാക്കി.
പോസ്റ്റിന് സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേർ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി വെഡ്ഡിംഗ്, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് തുടങ്ങി നിരവധി നിനിമകളിൽ അനു സിത്താര അഭിനയിച്ചിട്ടുണ്ട്.



