കരിഷ്മ കപൂർ സ്വന്തം കെട്ടിടത്തിന് ഈടാക്കുന്ന വാടക എത്രയെന്ന് കേട്ടാൽ അതിശയിക്കും

ബോളിവുഡ് താരം കരിഷ്മ കപൂറിന് ആരാധകരേറെയാണ്. അടുത്തിടെയാണ് താരം മുംബയിലെ ബാന്ദ്ര വെസ്റ്റ് പ്രദേശത്തുളള തന്റെ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് നൽകിയത്. ഇപ്പോൾ വാടകയുമായി ബന്ധപ്പെട്ടുളള വിവരങ്ങളാണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. രേഖകളനുസരിച്ച് ഈ മാസം തന്നെയാണ് വാടക കരാർ ഉറപ്പിച്ചിരിക്കുന്നത്.
ഇതിന്റെ അിടിസ്ഥാനത്തിൽ കെട്ടിടത്തിന് വാടകയിനത്തിൽ പ്രതിമാസം 5.51 ലക്ഷം രൂപ നൽകണമെന്നാണ്. ബാന്ദ്ര വെസ്റ്റിലെ ഹിൽ റോഡിലെ ഗ്രാൻഡ് ബേ കോണ്ടോമിനിയത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് 204.38 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ഇതിനോടൊപ്പം മൂന്ന് കാർ പാർക്കിംഗ് സ്ഥലങ്ങളും ഉൾപ്പെടുന്നു. ഇടപാടിൽ 17,100 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും 20 ലക്ഷം രൂപ ഡെപ്പോസിറ്റ് തുകയിനത്തിലും ചെലവായിട്ടുണ്ട്.
ഒരു വർഷത്തേക്കാണ് വാടക കരാർ. അതായത് വാടകയിനത്തിൽ മാത്രം 66.12 ലക്ഷം രൂപയാണ് വാടകക്കാരിൽ നിന്ന് വാങ്ങാൻ പോകുന്നത്.മുൻപുളള രജിസ്ട്രേഷൻ രേഖകൾ പ്രകാരം, ഇതേ കെട്ടിടം 2023 നവംബറിൽ രണ്ട് വർഷത്തെ കാലാവധിക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ആ കരാർ പ്രകാരം, ആദ്യ വർഷത്തേക്ക് പ്രതിമാസ വാടക അഞ്ച് ലക്ഷം രൂപയും രണ്ടാമത്തെ വർഷത്തിന് 5.25 ലക്ഷം രൂപയുമായി നിശ്ചയിച്ചിരുന്നു, അത്തരത്തിൽ രണ്ട് വർഷം കൊണ്ട് കെട്ടിടത്തിന് 1.23 കോടി രൂപയാണ് വാടകയായി ലഭിച്ചത്.
മുംബയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന റെസിഡൻഷ്യൽ ഹബ്ബുകളിൽ ഒന്നാണ് ബാന്ദ്ര വെസ്റ്റ് മേഖല. ഉയർന്ന നിലവാരമുള്ള ഭവനങ്ങൾ, ഊർജ്ജസ്വലമായ വാണിജ്യ ഇടങ്ങൾ, സാംസ്കാരിക ആകർഷണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട നഗരമാണിത്. പ്രധാന റോഡുകൾ, ലോക്കൽ റെയിൽവേ സ്റ്റേഷനുകൾ. വരാനിരിക്കുന്ന മെട്രോ റൂട്ടുകൾ എന്നിവ ഇതിന് കാരണമാകുന്നുണ്ട്.



