Cinema

മലയാളികൾക്കടക്കം ഏറെ പരിചിതയായ തെന്നിന്ത്യൻ താരമാണ് ശ്രിയ ശരൺ

മലയാളികൾക്കടക്കം ഏറെ പരിചിതയായ തെന്നിന്ത്യൻ താരമാണ് ശ്രിയ ശരൺ. 2001ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ ശ്രിയ തന്റേതായ സ്ഥാനം കണ്ടെത്തി. മമ്മൂട്ടിയുടെ പോക്കിരിരാജയിൽ പൃഥ്വിരാജിന്റെ നായികയായി ശ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തന്റെ പേരിൽ ആൾമാറാട്ടം നടത്തുന്ന വ്യക്തികൾക്കെതിരെയാണ് ശ്രിയ രംഗത്തെത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തുന്ന നമ്പർ ഉൾപ്പടെ നടി പങ്കുവച്ചിട്ടുണ്ട്. ആൾമാറാട്ടം നടത്തുന്ന വ്യക്തി തന്റെ ചിത്രം ഡിസ്‌പ്ലേ പിക്ചറായി ഉപയോഗിച്ചുകൊണ്ട് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് താരം പറയുന്നത്. ഇതിന്റെ സ്‌ക്രീൻഷോട്ടും നടി പങ്കുവച്ചിട്ടുണ്ട്. താൻ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെപോലും ഈ വ്യാജൻ സമീപിച്ചതായി നടി വെളിപ്പെടുത്തുന്നു.’

ആരായിരുന്നാലും ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകൾക്ക് സന്ദേശം അയച്ച് അവരുടെ സമയം കളയുന്നത് നിർത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നു. ഇയാൾ മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതിൽ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, എന്റെ നമ്പറുമല്ല, എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്. മറ്റൊരാളായി അൾമാറാട്ടം നടത്താതെ, സ്വന്തമായി ഒരു ജീവിതം കണ്ടെത്താൻ ശ്രമിക്കൂ’- ശ്രിയ ശരൺ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button