നിങ്ങൾ ആരാണെന്നാണ് വിചാരം, പഠിപ്പിച്ചത് കൃത്യമായി ചെയ്യൂ’ അമിതാഭ് ബച്ചനോട് ചൂടായി

ബോളിവുഡിന്റെ ബിഗ് ബിയായ അമിതാഭ് ബച്ചനെ ഒരു ജൂനിയർ താരം ചീത്ത പറഞ്ഞെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ ക്രോർപതി എന്ന ഷോയിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോറിയോഗ്രാഫറും സംവിധായികയും വ്ളോഗറുമായ ഫറാ ഖാനാണ് തന്നെ കുറ്റപ്പെടുത്തിയതെന്ന് ബച്ചൻ പറഞ്ഞു.
പരിപാടിയിൽ അതിഥികളായി പങ്കെടുത്ത ദീപിക പദുകോണിനോടും ഫറാ ഖാനോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ടിംഗിനിടെ ഫറാ ഖാൻ ദീപികയെ വഴക്കു പറയാറുണ്ടോയെന്ന് ബച്ചൻ ചോദിച്ചു. എപ്പോഴും അത് തന്നെയാണെന്നായിരുന്നു ദീപികയുടെ മറുപടി. ഇത് ശരിയല്ലെന്ന് ഫറാ ഖാനും പറഞ്ഞു. എന്നാൽ നിങ്ങൾ വഴക്ക് പറയുന്നത് ഞാനൊരുപാട് കേട്ടിട്ടുണ്ടെന്നായിരുന്നു ബച്ചൻ പറഞ്ഞത്.
ഫറാ ഖാൻ കോറിയോഗ്രാഫ് ചെയ്ത ഗാനത്തിൽ താനും അഭിഷേകുമായിരുന്നു ഉണ്ടായിരുന്നത്.കൈയില്‍ ഒരു തൊപ്പി പിടിച്ച് പിന്നീട് അത് തലയിലേക്ക് എറിയണം. ഒരുപാട് റിഹേഴ്സൽ ചെയ്തിട്ടും അത് തന്റെ തലയിലേക്ക് ശരിയായി വീണിരുന്നില്ല. അപ്പോഴാണ് ഫറാ ഖാൻ തന്നെ വഴക്കുപറഞ്ഞതെന്ന് ബച്ചൻ പറഞ്ഞു. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം, ശരിയായി ചെയ്യൂ എന്നാണ് ഫറാ ഖാൻ ദേഷ്യത്തിൽ പറഞ്ഞത്. എന്നാൽ ഇത് അഭിഷേക് ബച്ചനോടാണ് പറഞ്ഞതെന്നാണ് ഫറാ ഖാൻ പറയുന്നത്. അഭിഷേക് ബച്ചൻ കൃത്യമായി ചെയ്യുന്നുണ്ടായിരുന്നുവെന്ന് ബച്ചന് മറുപടിയും നല്കി.



