Cinema
‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു’; കുറിപ്പുമായി കാളിദാസ് ജയറാം

മാസങ്ങൾക്ക് മുമ്പായിരുന്നു ജയറാമിന്റെ മക്കളായ കാളിദാസും മാളവികയും വിവാഹിതരായത്. യുകെയിൽ ജോലി ചെയ്യുന്ന നവനീതാണ് മാളവികയുടെ ഭർത്താവ്. മോഡലായ താരിണിയെയാണ് കാളിദാസ് ജീവിതസഖിയാക്കിയത്. ഇപ്പോഴിതാ നവനീതിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കാളിദാസ്.
മഞ്ചസ്റ്ററിൽ തരുണിക്കും മാളവികയ്ക്കും നവനീതിനും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് കാളിദാസ് അളിയന് ആശംസയറിയിച്ചത്. ‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി തോന്നുന്നു. എന്റെ പ്രിയപ്പെട്ട അളിയന് സ്‌നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിംഗ്…’- എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് നവനീതിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.



