എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, രശ്മിക മന്ദാന

ഇന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. 2016ൽ പുറത്തിറങ്ങിയ ‘കിരിക്ക് പാർട്ടി’യാണ് രശ്മികയുടെ ആദ്യ സിനിമ. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ താരം തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ രശ്മികയുടെയും നടൻ വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു.
ഒക്ടോബർ ആദ്യമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ കെെവിരലിൽ വജ്രമോതിരം കാണുന്ന തരത്തിലുള്ള വീഡിയോ രശ്മിക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഭാവിയിലെ തന്റെ കുട്ടികളെ കുറിച്ച് പറഞ്ഞ രശ്മികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുതിയ ചിത്രമായ ‘ദി ഗേൾഫ്രണ്ടിന്റെ ‘ റിലീസിന് മുന്നോടിയായി ഗുൾട്ടെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്.
തനിക്ക് ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി എന്തും ചെയ്യുമെന്ന് രശ്മിക പറയുന്നു.’ഞാൻ ഇപ്പോഴും അമ്മയായിട്ടില്ല, പക്ഷേ എനിക്ക് കുട്ടികൾ ഉണ്ടാകുമെന്ന തോന്നാൽ എനിക്ക് ഇപ്പോഴേ ഉണ്ട്. അത് സംഭവിക്കുമെന്നതിനാൽ അതിനെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. ഇനിയും ജനിക്കാത്ത ആ കുഞ്ഞ് മനുഷ്യർക്ക് വേണ്ടി എന്റെയുള്ളിൽ ശക്തമായ എന്തോ ഉണ്ട്. അവർക്ക് വേണ്ടി എല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെ വളരെ സുരക്ഷിതമായി സംരക്ഷിക്കണം. അവർക്ക് വേണ്ടി യുദ്ധം ചെയ്യാനും ഞാൻ തയ്യാറാണ്. ഞാൻ ഇപ്പോഴേ ഇതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്’- രശ്മിക പറഞ്ഞു.



