ലാൽ ബാബു, കലാലയ ചക്രവർത്തിയുടെ മടിയിൽ നിന്നും ഉയർന്നുവന്ന കലാകാരൻ

ലയാളം ടെലിവിഷൻ ചരിത്രത്തിലെ ബിഗ്ഗെസ്റ്റ് കോമഡി റിയാലിറ്റി ഷോ ആയ ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർസ്’ സീസൺ വണ്ണിൽ, ശശാങ്കൻ മയ്യനാട് ക്യാപ്റ്റനായ ടീം ചിരിക്കുടുക്കയോടൊപ്പം ചേർന്ന്, വൈറൽ ഹിറ്റായ ‘ആദ്യരാത്രി’ സ്കിറ്റിൽ ചൂടുവെള്ളവുമായി വന്ന അമ്മയെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല. തികച്ചും തന്മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ച
ലാൽ ബാബു കഴിഞ്ഞ ഇരുപത് വർഷമായി കലാരംഗത്ത് സജീവമായി ഉണ്ട്. പതിനഞ്ച് വർഷമായി ചാനൽ ഷോകളിലും.
മലയാളത്തിലെ ആദ്യത്തെസ്റ്റാൻഡ് അപ്പ് കോമഡി റിയാലിറ്റി ഷോ ആയ ‘സ്മൈൽ പ്ലീസ് ‘ എന്ന ഷോയിലൂടെയാണ് ടെലിവിഷൻ പ്രോഗ്രാമുകളിൽ തുടക്കം കുറിച്ചത്.
അതേ തുടർന്ന് ഏഷ്യാനെറ്റ് കോമഡി സ്റ്റാര്സിലൂടെ ശ്രദ്ധേയനായെന്ന് മാത്രമല്ല, ‘കോമഡി സ്റ്റാർസ് സീസൺ വണ്ണിൽ’ സെക്കൻഡ് റണ്ണറപ്പ് ആവുകയും,
‘കോമഡി സ്റ്റാർസ് സീസൺ 2’ വിൽ, ടീം ബ്ലാക്ക് ആൻഡ് വൈറ്റിന്റെ അമരക്കാരനായി വിന്നറാവുകയും ചെയ്തു.
അതോടൊപ്പം സിനിമാ – ടീവീ ഷോകൾക്ക് വേണ്ടി ധാരാളം
കോമഡി സ്കിറ്റുകളും എഴുതി.താരസംഘടനയായ അമ്മയുടെ
‘അമ്മ ഷോ’യിൽ മോഹൻലാലിനെയും മമ്മൂക്കയേയും പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ടുള്ള സ്കിറ്റ്,ഗുരുവായ കോട്ടയം നസീറിനൊപ്പം ചേർന്ന് രചിച്ചു.
അത് കൂടാതെ, അമ്മ ഷോകൾക്ക് വേണ്ടി പലപ്പോഴായി വേറെയും സ്കിറ്റുകൾ രചിച്ചിട്ടുണ്ട്.ഹാസ്യ നക്ഷത്രങ്ങൾ കൂടിയായ സലിംകുമാർ, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ, ജാഫർ ഇടുക്കി തുടങ്ങി പല താരങ്ങൾക്ക് വേണ്ടിയും കോമഡി സ്ക്രിപ്റ്റുകൾ എഴുതുകയും ചെയ്തു.
ഏഷ്യയിലെ നമ്പർ വൺ റിയാലിറ്റി ഷോ ആയി മാറിയ ബിഗ് ബോസിലെ ഒന്നിലധികം സീസണുകളിലും, ഗ്രാൻഡ് ഫിനാലെയിലുംപല സ്ക്രിപ്റ്റുകളും ലാൽ ബാബു എഴുതിയതാണ്.ലണ്ടനിലെ മാഞ്ചസ്റ്ററിൽ നടന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ
‘ആനന്ദ് ടിവി അവാർഡ് ‘മെഗാ നൈറ്റിൽ സ്ക്രിപ്റ്റ് എഴുതാനും, അഭിനയിക്കാനുമുള്ള അവസരവും ലാൽ ബാബുവിന് ലഭിച്ചു. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ അവാർഡ് ആയ സൈമയുടെ വേദിയിൽ പ്രോഗ്രാം അവതരിപ്പിക്കുവാനും സ്ക്രിപ്റ്റ് എഴുതുവാനും ഭാഗ്യം ലഭിച്ചു. കൂടാതെ ബിജുമേനോൻ,ശ്വേതാ മേനോൻ, ഭാവന തുടങ്ങി ഒട്ടനവധി താരങ്ങളുടെ അമേരിക്കൻ പ്രോഗ്രാമുകൾക്കും സ്ക്രിപ്റ്റുകൾ എഴുതിയിട്ടുണ്ട്.
ഈയടുത്തകാലത്ത് വൈറലായ ഉല്ലാസ് പന്തളം വായിച്ച 2050 ലെ വാർത്ത ( സ്വന്തമായി യൂട്യൂബ് ചാനലില്ലാത്ത ഒരു മലയാളിയെ തമ്പാനൂരിൽ കണ്ടെത്തി, അയൽവാസികളായ രണ്ടു മലയാളികൾ തമ്മിൽ സംസാരിച്ചു ) ഇതെല്ലാം ലാല് ബാബുവിന്റെ സൃഷ്ടികളിൽ ചിലതാണ്.
പുത്തൻ ആശയങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ മികവോടുകൂടി തന്റെ ഭാവനകളിലൂടെ നിങ്ങൾക്കു മുമ്പിൽ എത്തിക്കുമ്പോൾ ലാൽബാബുവിനെ സ്ക്രിപ്റ്റ് റൈറ്റിംഗിൽ വ്യത്യസ്തനാക്കുന്നു.
വിദേശത്തും സ്വദേശത്തും ആയി ആയിരത്തിലധികം വേദികളിൽ കോമഡി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരം മാഗ്നറ്റോ,തിരുമല ചന്ദ്രൻ നയിച്ചഹാസ്യ കൈരളി,തിരുവനന്തപുരം നർമ്മകല എന്നീ ട്രൂപ്പുകൾ സഹകരിച്ചവയിൽ പ്രധാനപ്പെട്ടവയാണ്.
കോമഡി ആർട്ടിസ്റ്റ് എന്നത് പോലെയോ, അതിലുപരിയായോ
ടെലിവിഷൻ ഷോകളിൽ ഗ്രൂമറായും സ്ക്രിപ്റ്റ് റൈറ്ററായും ലാൽ ബാബു വർക്ക് ചെയ്തു.കോമഡി മാസ്റ്റേഴ്സ് (അമൃത ടി വി)
കുക്ക് വിത്ത് കോമഡി (ഏഷ്യാനെറ്റ്)
എങ്കിലേ എന്നോട് പറ (ഏഷ്യാനെറ്റ്)
സ്റ്റാർ സിംഗർ ജൂനിയർ & സീനിയർ,
റെഡ് കാർപെറ്റ് (അമൃത ടിവി)
സൂപ്പർസ്റ്റാർ, സൂപ്പർ ഫാമിലി,
കോമഡി എക്സ്പ്രസ് (കൈരളി ടിവി)
കിച്ചൻ മാജിക് & പുട്ടും കട്ടനും (കൈരളി ടിവി)
അങ്ങനെ നീളുന്നു ലാൽ ബാബുവിന്റെ ടെലിവിഷൻ ഫീൽഡിലെ ക്രിയേറ്റിവ് കോൺട്രിബ്യൂഷൻസ്..
കൂട്ടത്തിൽ അഭിനയ രംഗത്തും കുറച്ചൊക്കെ അവസരങ്ങൾ ലഭ്യമായി.
ഏറെ ശ്രദ്ധിക്കപ്പെട്ട പ്രീമിയർ പത്മിനി, ഒതളങ്ങ തുരുത്ത് എന്നീ വെബ് സീരീസുകളിലും,
നാടോടിമന്നൻ, കരയിലേക്ക് ഒരു കടൽ ദൂരം, പാച്ചുവും കോവാലനും, ഉറിയടി, കാക്കിപ്പട, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് അങ്ങനെ അര ഡസനോളം സിനിമകളിലും ലാൽബാബു അഭിനയിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കലാലയ വിദ്യാഭ്യാസം നേടിയ ലാൽബാബുവിന്
കലയോടൊപ്പം ക്രിക്കറ്റിനോടും താല്പര്യമാണ്.
തിരുവനന്തപുരം
പേരൂർക്കട സ്വദേശിയാണ്.
സകല പിന്തുണയുമായി
ലാൽബാബുവിന്റെ
കുടുംബം ഒപ്പമുണ്ട്.
ഭാര്യ :പ്രതിഭ ലാൽ,
മക്കൾ : വിഘ്നേശ് ലാൽ,
വിനായക് ലാൽ.
അച്ഛൻ : ബാബു, അമ്മ : താര.
കൊട്ടിഘോഷങ്ങൾ ഇല്ലാതെ,
തന്റെ സർഗ്ഗ പ്രവൃത്തികളിൽ മാത്രം ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകുന്ന കലാകാരൻ.



