ലാലേട്ടൻ അടിച്ചിറക്കിയാലും കുഴപ്പമില്ല’; കച്ചകെട്ടി അനുമോൾ, പിന്മാറാതെ നെവിൻ

ബിഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് അനുമോളും നെവിനും. ഇരുവരും പലപ്പോഴും കീരിയും പാമ്പും ആണെന്ന് പറയേണ്ടതില്ല. എന്തിനും ഏതിനും അനുവിനെ പ്രകോപിപ്പിക്കാൻ നെവിൻ കാണിച്ച് കൂട്ടുന്ന ഓരോ കാര്യങ്ങളിൽ ചിലതൊക്കെ പ്രേക്ഷകർക്കും ഇഷ്ടമാണ്. ഇന്നിതാ എപ്പോഴത്തെയും പോലെ അനുവിനെ നെവിൻ പ്രകോപിപ്പിച്ചിരിക്കുകയാണെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ‘ആർട്ടിഫിഷ്യൽ കുലസ്ത്രീ’ എന്ന് വിളിച്ചതാണ് അനുവിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
“എന്നെ ആർട്ടിഫിഷ്യൽ കുലസ്ത്രീ എന്ന് വിളിച്ചാൽ, ഇനിയും ഞാൻ നിന്റെ അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഒക്കെ വിളിക്കും”, എന്നാണ് അനുമോൾ നെവിനോട് ആക്രേശത്തോടെ പറയുന്നത്. ഇത് കേൾക്കാൻ പതിവ് പോലെ നെവിനും തയ്യാറായില്ല. ഇത് കേട്ട നെവിൻ അനുമോളെ വീണ്ടും ആർട്ടിഫിഷ്യൽ കുലസ്ത്രീ എന്ന് വിളിക്കുന്നുണ്ട്. ഇത് മറ്റുള്ള മത്സരാർത്ഥികളും ഏറ്റുപിടിക്കുന്നുണ്ട്.
“കുലസ്ത്രീ എന്ന് പറയുന്നത് മോശം വാക്കല്ലെന്നാ”ണ് അക്ബർ പറയുന്നത്. “ഇവിടെന്ന് ലാലേട്ടൻ എന്നെ അടിച്ച് പുറത്തിറക്കിയാലും കുഴപ്പമില്ല. എന്നെ വിളിച്ച് കഴിഞ്ഞാൽ ഞാനും വിളിക്കും”, എന്ന് തന്നെ അനു ആവർത്തിക്കുന്നത് പ്രമോയിൽ കാണാൻ സാധിക്കും. “ലാലേട്ടൻ ഇനി പറഞ്ഞാലും കുഴപ്പമില്ല എന്നൊക്കെയാണ്. അതൊന്ന് കാണണമല്ലോ”, എന്ന് ആര്യനും ദേഷ്യത്തോടെ അനുവിനോട് പറയുന്നത് കേൾക്കാം. അനുമോൾ തെറ്റാണ് ചെയ്യുന്നതെന്ന് ലക്ഷ്മി അടക്കമുള്ളവർ പറയുന്നത് വീഡിയോയിൽ കേൾക്കാവുന്നതാണ്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 7 എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി വെറും മൂന്നാഴ്ച മാത്രമാണ് ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ഒപ്പം പത്ത് മത്സരാർത്ഥികളും. ആര്യൻ, അനുമോൾ, നെവിൻ, ആദില, നൂറ, അക്ബർ, അനീഷ്, ഷാനവാസ്, സാബുമാൻ, ലക്ഷ്മി എന്നിവരാണ് അവർ. ഇവരിൽ ആരൊക്കെ ടോപ് 5ൽ എത്തുകയെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.