News

എനിക്ക് പിആർ ഇല്ല അതാകും പുറത്തായത്’: ജിസേല്‍

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ ഏറ്റവും ശ്രദ്ധേയായ മത്സരാർത്ഥിയായിരുന്നു ജിസേൽ. ഇം​ഗ്ലീഷും മലയാളവും കൂടി കലർന്ന സംസാരവും മറ്റുള്ളവരോടുള്ള ഇടപെടലുമല്ലാം ജിസേലിനെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി. ആര്യനും ജിസേലും തമ്മിലുള്ള കോമ്പോയും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടോപ് 7ൽ എത്തുമെന്ന് വിധിയെഴുതപ്പെട്ടിരുന്നുവെങ്കിലും രണ്ടാഴ്ച മുൻപ് ജിസേലിന് ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നു. മലയാളികൾ തന്നെ ഏറ്റെടുത്തതിന് നന്ദി എന്നാണ് പുറത്തറിങ്ങിയ ശേഷം ജിസേൽ പറയുന്നത്.

‘നല്ലൊരു എക്‌സ്പീരിയന്‍സ് ആണ് ബിഗ് ബോസ് എനിക്ക് തന്നത്. പുറത്തുവന്നിട്ടും ഒത്തിരി സ്‌നേഹം എനിക്ക് കിട്ടുന്നുണ്ട്. അതില്‍ അതിയായ സന്തോഷം തോന്നുന്നു. മയാമീയില്‍ ആയിരുന്നപ്പോഴാണ് ബിഗ് ബോസിലേക്ക് വിളിക്കുന്നത്. പ്രിപ്പറേഷനുകളൊന്നും ചെയ്യാന്‍ പറ്റിയില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് നമുക്ക് പറയാനാകില്ല. ഞാന്‍ ഞാനായിട്ട് തന്നെയാണ് ഷോയില്‍ നിന്നത്. ആര്യനുമായി കൂടുതല്‍ കണക്ഷനായത് എന്തിനാന്ന് അറിയല്ല. പക്ഷേ അവനുമായൊരു കെമിസ്ട്രി, ഇന്‍സ്റ്റന്റ് കെമിസ്ട്രി ഉണ്ടായിരുന്നു’, എന്ന് ജിസേല്‍ പറയുന്നു.

‘ഞാന്‍ പിആര്‍ വച്ചില്ല അതാകും ഞാന്‍ ഔട്ട് ആയത്. അവിടെ എല്ലാവര്‍ക്കും പിആര്‍ ഉണ്ട്. എനിക്ക് ഇല്ലായിരുന്നു. കാരണം ഇക്കാര്യത്തെ കുറിച്ച് അത്രകണ്ട് എനിക്ക് അറിയില്ലായിരുന്നു. ഹിന്ദി ബി?ഗ് ബോസിലും എനിക്ക് പിആര്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് പിആര്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് മനസിലാകുന്നത്. ഇനി പറഞ്ഞിട്ടും കാര്യമില്ല. എന്റെ മലയാളം അത്ര ശരിയല്ല. എന്നിട്ടും ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടു. അതിന് വളരെയധികം നന്ദി’, എന്നും ജിസേല്‍ പറയുന്നു.

അനുമോള്‍ ഉന്നയിച്ച ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ‘നമ്മള്‍ ശരിയാണെങ്കില്‍ നമുക്ക് പേടിക്കണ്ട ആവശ്യമില്ല. ആ സമയത്തും എനിക്ക് ഒന്നും തോന്നിയില്ല. ഞാന്‍ ശരിയാണെന്ന് എനിക്കറിയാം’, എന്നായിരുന്നു ജിസേലിന്റെ മറുപടി. അനീഷിനെ കുറിച്ചും ജിസേല്‍ സംസാരിക്കുന്നുണ്ട്. നല്ലൊരു ഗെയിമറാണ് അനീഷ്. ആദ്യ ദിവസം ഉപയോ?ഗിച്ച സ്ട്രാറ്റജിയില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നതെന്നും ജിസേല്‍ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button