മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു നവ്യ നായരും പൃഥ്വിരാജുo

മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു നവ്യ നായരും പൃഥ്വിരാജു. നന്ദനം എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിക്കുന്നത്. നവ്യയായിരുന്നു ചിത്രത്തിലെ നായിക. നവ്യയും അന്ന് കരിയറിൽ തുടക്കക്കാരിയാണ്. അധികം സിനിമകൾ ചെയ്തിട്ടില്ല. നന്ദനത്തിലെ നവ്യ-പൃഥ്വിരാജ് കോംബോ വലിയ സ്വീകാര്യത നേടി. പിന്നീടവർ വെള്ളിത്തിര, അമ്മക്കിളിക്കൂട്, കലണ്ടർ തുടങ്ങിയ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു.
അക്കാലത്ത് ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്. നടിയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് ഒരു ധാരണയുണ്ട്. അഞ്ച് പടത്തിൽ ഒരു നായിക ഒരുമിച്ച് അഭിനയിച്ചാൽ ആ നായികയുമായി പ്രണയത്തിലാണെന്ന്. അവരെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവർക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകൾ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ല.

പൃഥ്വിരാജ് വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ ചേച്ചിയുടെ നാട്ടുകാരിയാണ് നവ്യ നായരെന്ന് ചിലർ പറഞ്ഞു. അതുകൊണ്ടെന്താണെന്ന് ഞാൻ ചോദിച്ചു. എനിക്കറിയാവുന്ന ടീച്ചറുടെ മോളാണത്. നവ്യയുടെ അച്ഛനെയും അമ്മയെയുമൊക്കെ അറിയാം. വെറുതെ വിടെന്ന് ഞാൻ പറഞ്ഞു. അവർ നല്ല സുഖമായി ജീവിക്കുന്നു. ഒന്നാന്തരം ഡാൻസറുമാണ് ആ കുട്ടി എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ പൃഥ്വിരാജിനെക്കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. നടനിതൊന്നും കാര്യമാക്കിയില്ല.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചും നഷ്ട പ്രണയത്തെക്കുറിച്ചുമെല്ലാം നവ്യ സംസാരിച്ചിട്ടുണ്ട്. പ്രണയിക്കുമ്പോൾ ഞാനിപ്പോഴും പതിനെട്ടുകാരിയാണ്. പ്രണയത്തിൽ ആരും പക്വതയിലെത്തുമെന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ടെങ്കിൽ അവർ മുമ്പും അങ്ങനെ തന്നെയായിരിക്കും. ഒരു പ്രണയം വന്നാൽ നമ്മുടെ ഏറ്റവും വലിയ മുൻഗണന പ്രണയത്തിനായിരിക്കും.

ബാക്കിയെല്ലാം സെക്കന്ററിയാണ്. അങ്ങനെയാെരു സ്വഭാവമാണ് നമുക്കെങ്കിൽ 60 വയസായാലും മാറില്ല എന്നതിന്റെ ഉദാഹരണമാണ് കമല സുരയ്യ. പ്രായവും പ്രണയവും തമ്മിൽ ബന്ധമില്ല. പ്രണയം പൂവ് വിടരുന്നത് പോലെയാണ്. വിടർന്ന് കുറച്ച് നാൾ ഭംഗിയായി നിന്ന് അത് കഴിയുമ്പോൾ കൊഴിഞ്ഞ് പോകും എന്ന് പുതിയ ചിത്രം പാതിരാത്രിയിൽ ഒരു ഡയലോഗുണ്ട്. അത് ആ സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗാണെന്നും നവ്യ നായർ പറഞ്ഞു. പ്രണയം ഓർഗാനിക്കായി നഷ്ടപ്പെടും. പക്ഷെ പ്രണയിക്കുന്നവരിൽ ഏതെങ്കിലും ഒരാൾക്കായിരിക്കുമെന്നും നവ്യ പറഞ്ഞു.