News

ആര്യന് ഏഴിന്റെ പണിയുമായി ബി​ഗ് ബോസ്

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി വെറും നാല് ആഴ്ചകൾ മാത്രമാണ് ബാക്കി. ഫിനാലേയിലേക്ക് അടുക്കുന്തോറും മത്സരാർത്ഥികൾക്കായി നൽകുന്ന ടാസ്കുകളും കടുപ്പമേറുകയാണ്. ഇത്തരം ടാസ്കുകൾ അവർ എങ്ങനെ ചെയ്യുമെന്ന് അറിയേണ്ടിയും ഇരിക്കുന്നു. ഇതിനിടെ ആര്യന് ഒരു പതിനാറിന്റെ പണി കൊടുത്തിരിക്കുകയാണ് ബി​ഗ് ബോസ്. മറ്റൊന്നുമല്ല സീക്രട്ട് ടാസ്ക് ആണ് ആര്യന് നൽകിയിരിക്കുന്നത്.

സീക്രട്ട് ടാസ്കിന്റെ പ്രമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൺഫഷൻ റൂമിൽ വിളിച്ചാണ് ആര്യന് ടാസ്ക് കൊടുക്കുന്നത് ഒപ്പം ഒരു ഫോണും ബി​ഗ് ബോസ് നൽകുന്നുണ്ട്. “പിടിക്കപ്പെട്ടാൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല. എനിക്ക് ആര്യനെയും അറിയില്ല. ആര്യന് എന്നെയും അറിയില്ല. ഞാൻ തരുന്ന നിർദ്ദേശങ്ങൾ തെറ്റിച്ചാൽ, പിന്നെ ഞാൻ തന്നെ ഒറ്റിക്കൊടുക്കും.

അല്ലാതെ പിടിക്കപ്പെട്ടാൽ പറഞ്ഞത് ഓർമയുണ്ടല്ലോ”, എന്ന് ആര്യനോട് ബി​ഗ് ബോസ് പറയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ് ആര്യൻ. ഭക്ഷണ സാധനങ്ങൾ അടക്കം ആരും കാണാതെ കഴിക്കുന്ന ആര്യനെ പ്രമോയിലും കാണാം. എന്തായാലും ആര്യന് നല്ല അസ്സൽ പണിയാണ് ബി​ഗ് ബോസ് നൽകിയിരിക്കുന്നത്. സീക്രട്ട് ടാസ്ക് ആര്യൻ എങ്ങനെ ചെയ്യുമെന്ന് കാത്തിരുന്ന് അറിയാം.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഓ​ഗസ്റ്റ് 3ന് ആയിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത്. നിലവിൽ അറുപത്തി അഞ്ച് ദിവസം പൂർത്തിയാക്കിയ ഷോയിൽ നിന്നും നിരവധി പേരാണ് പടിയിറങ്ങിയത്. ജിസേൽ, ഒനീൽ എന്നിവരായിരുന്നു ഏറ്റവും ഒടുവിൽ എവിക്ട് ആയത്.

നിലവിൽ 11 മത്സരാർത്ഥികളാണ് ഷോയിൽ അവസാനിക്കുന്നത്. അനുമോൾ, അക്ബർ, ഷാനവാസ്, അനീഷ്, നെവിൻ, സാബുമാൻ, ബിന്നി, നാദിറ, ആദില, ലക്ഷ്മി, ആര്യൻ എന്നിവരാണ് അവർ. ഇതിൽ ആരൊക്കെ ടോപ് 5ലും ടോപ് 3യിലും എത്തുമെന്നറിയാൻ നാലാഴ്ച കൂടി കാത്തിരിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button