Cinema

നിമിഷ് രവിയുമായുള്ള ബന്ധമെന്ത്? വിവാഹത്തെക്കുറിച്ച് മനസുതുറന്ന് നടി അഹാന കൃഷ്ണ

വിവാഹത്തെക്കുറിച്ച് മനസുതുറന്ന് നടി അഹാന കൃഷ്ണ. മിക്കവാറും ഒന്നരവർഷത്തിനുള്ളിൽ തന്റെ വിവാഹമുണ്ടാകുമെന്ന് നടി വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഹാന. കഴിഞ്ഞ വർഷം അഹാനയുടെ അനുജത്തിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായിരുന്നു.

‘അടുത്ത വിവാഹം സ്വാഭാവികമായിട്ടും എന്റേതായിരിക്കുമല്ലോ. ഇഷാനി എന്നേക്കാൾ അഞ്ച് വയസിന് ഇളയതാണ്. എനിക്ക് കല്യാണമൊന്നും കഴിക്കാൻ താത്പര്യമില്ലെന്ന് അവൾ ഈയടുത്തകാലത്ത് ഏതോ ഒരു വീഡിയോയിൽ പറയുകയും ചെയ്തു. എനിക്ക് തോന്നുന്നു അടുത്ത അഞ്ച് വർഷത്തേക്ക് വിവാഹമെന്ന ചിന്ത അവൾക്ക് വരുമെന്ന് എനിക്ക് തോന്നുന്നില്ല. നാച്വറലി അടുത്തത് എന്റേതായിരിക്കും. അത് ടൈമായതുകൊണ്ടല്ല.

ചിന്തിക്കാവുന്ന കാര്യങ്ങളാണ്. മിക്കവാറും ഒന്നരവർഷത്തിനുള്ളിൽ കാണും. കല്യാണം കഴിച്ചാലെ പവിത്രമായ ബന്ധമാകുമെന്ന് വിശ്വസിക്കുന്നയാളല്ല ഞാൻ. എന്റെ പേഴ്സണൽ അഭിപ്രായമാണ്.’- അദ്ദേഹം പറഞ്ഞു.നിമിഷ് രവി തന്റെ കൂട്ടുകാരനാണെന്നും നടി വ്യക്തമാക്കി. ‘എന്റെ മ്യൂസിക് വീഡിയോയൊക്കെ ഷൂട്ട് ചെയ്യുന്ന അടുത്ത കൂട്ടുകാരനാണ് നിമിഷ്. കിട്ടേണ്ട ഉത്തരമെല്ലാം കിട്ടുകയും ചെയ്തു. എന്നാൽ ഞാനൊന്നും പറഞ്ഞതുമില്ല.’- അഹാന ചിരിച്ചുകൊണ്ട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button