മജ്ലിസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും സഹായവിതരണവും നടന്നു

തിരുവനന്തപുരം : മജ്ലിസ് ഫൗണ്ടേഷന്റെ ഓഫീസിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ വാളക്കാട് ജാമിഉൽ ജദീദ് മുസ്ലിം ജമാഅത്തിന് സമീപം എച്ച് എസ് ലാൻഡ് ബിൽഡിങ്ങിലെ ഓഫീസ് അങ്കണത്തിൽ നടന്നു. ഓഫീസിന്റെ ഉദ്ഘാടനം മജ്ലിസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ എ ഷാഹുൽ ഹമീദ് നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് എ ഷംസുലാബ് ദീൻ അധ്യക്ഷത വഹിച്ചു.

മജ്ലിസിന്റെ പ്രവർത്തനം സംസ്ഥാന മൊട്ടാകെ വ്യാപിപ്പിക്കും എന്നും എല്ലാ ജില്ലകളിലും ഓഫീസുകൾ ആരംഭിക്കുമെന്നും മജ്ലിസിന്റെ സംരംഭങ്ങൾ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു.ട്രസ്റ്റ് സെക്രട്ടറി അൻസീർ സ്വാഗതം ആശംസിച്ചു. മജ്ലിസിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി മാസത്തിൽ തിരുവനന്തപുരത്ത് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉടൻതന്നെ മജ്ലിസിന്റെ ഹെൽത്ത് ലാബുകൾ പ്രവർത്തനം ആരംഭി ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധുക്കളായ വീടും സ്ഥലവും ഇല്ലാത്ത ആറുപേർക്ക് 5സെന്റ് ഭൂമി വീതം അടുത്തവർഷം നൽകാൻ മജിലിസ് ഫൗണ്ടേഷൻ തീരുമാനമെടുത്ത കാര്യവും അദ്ദേഹം പറഞ്ഞു

ചടങ്ങിന്റെ ഉദ്ഘാടനം വാളക്കാട് ജാമി-ഉൽ ഖൈറാത്ത് അറബിക് കോളേജ് പ്രിൻസിപ്പൽ ആനച്ചൽ അബ്ദുൽ റഹീം ഉസ്താദ് നിർവഹിച്ചു. മജ്ലിസിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. തുടർന്ന് അവനവഞ്ചേരി ജുമാ മസ്ജിദ് ചീഫ് ഇമാം റാഫി മന്നാനി സംസാരിച്ചു. സാധുക്കൾക്ക് ഭൂമി വാങ്ങുന്നതിന് സംഭാവന നൽകിയ നിസാർ അവനവഞ്ചേരി, മജ്ലിസ് ചെയർമാൻ ഷാഹുൽ ഹമീദ് , മജിലിസ് വൈസ് ചെയർമാൻ നിസാം, മജ്ലിസ് കോർഡിനേറ്റർ സമീർ, മജ്ലിസ് എക്സിക്യൂട്ടീവ് അംഗം ഷഹാസ് എ. കെ, പ്രവാസിയും അയിലം സ്വദേശിയുമായ നവാസ് , റംഷാദ് , അൽഫുദ്ദീൻ, അഫ്സൽ(അച്ചു) എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.മജ്ലിസിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ ജാതിമതഭേദമന്യേ പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഊരുപൊയ്ക ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവി ഉദ്ബോധന പ്രസംഗം നടത്തി. മജിലിസ് ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞയും ഷറഫുദ്ദീൻ ഉസ്താദ് ചൊല്ലിക്കൊടുത്തു.മജ്ലിസിന്റെ പ്രവർത്തനങ്ങൾ നാടിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മജ്ലിസിന്റെ പ്രവർത്തനങ്ങൾ എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മജ്ലിസിനെ പരിചയപ്പെടുത്തി മജ്ലിസ് പ്രചാരണസമിതി അധ്യക്ഷൻ ഷംനാദ് അമാനി സംസാരിച്ചു.

തുടർന്ന് വിവാഹ ധനസഹായം മജ്ലിസ് സാധു സംരക്ഷണ സമിതി ചെയർമാൻ എ നസീബ് ഖാൻ കൈമാറി. മജ്ലിസിന്റെ നേതൃത്വത്തിലുള്ള ആംബുലൻസിന്റെ പ്രവർത്തന ഉദ്ഘാടനം ഷറഫുദ്ദീൻ ബാഖവി നിർവഹിച്ചു. വാളക്കാട് ജാമിഉൽ ഖൈറാത്ത് കോളേജ് വൈസ് പ്രിൻസിപ്പൽ പള്ളിക്കൽ അഷ്റഫ് സഖാഫി, ചെമ്പൂര് ജുമാ മസ്ജിദ് ചീഫ് ഇമാം ത്വൽഹത്ത് അമാനി, മജ്ലിസിന്റെ ട്രഷറർ എസ് അബ്ദുൽ ഹക്കീം, കോഡിനേറ്റർ എസ് സമീർ, വൈസ്
