News

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥി ആര്?

നിരവധി ആരാധകരുള്ള ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ്. ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ എല്ലാ ഭാഷകളിലും ബിഗ് ബോസ് ഉണ്ട്. മലയാളത്തിൽ ഏഴാം സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മുഴുവൻ സീസണുകളിലും വച്ച് ഏറ്റവും കൂടുതൽ പ്രതിഫലം കെെപ്പറ്റിയ മത്സരാർത്ഥികൾ ആരെന്ന് അറിയാമോ? ഇതുസംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അവർ ആരെക്കെയാണെന്ന് നോക്കാം.

ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥികളിൽ ഒരാൾ നടി ശ്വേത മേനോൻ ആണെന്നാണ് റിപ്പോർട്ട്. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ശ്വേത മേനോൻ. രണ്ടാമത് രഞ്ജിനി ഹരിദാസാണ്. അവതാരകയായ രഞ്ജിനിയും സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു. ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു പ്രതിഫലമെന്നാണ് റിപ്പോർട്ട്.

അടുത്തത് നടൻ അനൂപ് ചന്ദ്രനാണ്. പ്രതിദിനം 71,000 രൂപയായിരുന്നു പ്രതിഫലമെന്നാണ് വിവരം.അടുത്തത് നടിയും അവതാരകയുമായ പേളി മാണിയാണ്. ആദ്യസീസണിലെ മത്സരാർത്ഥിയായിരുന്ന താരം ഒരു ദിവസം വാങ്ങിയത് 50,000 രൂപയാണെന്നാണ് വിവരം. ബിഗ് ബോസിലെ രണ്ടാം സീസണിലെ മത്സരാർത്ഥിയായ ആര്യയ്ക്കും പ്രതിദിനം 50,000 രൂപയായിരുന്നു പ്രതിഫലമെന്നാണ് വിവരം. നടി സുചിത്ര നായർ,​ നടൻ ഷിജു എആർ,​ ശരണ്യ ആനന്ദ്,​ അനുമോൾ എന്നിവർക്കും പ്രതിദിനം 50,000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button