രേണുവിന്റെ മുഖം കണ്ടാൽ ആട്ടാൻ തോന്നുമെന്ന് നെവിൻ

രേണുവും പതിനെട്ട് പേർക്കൊപ്പം കട്ടയ്ക്ക് നിന്ന് കണ്ടന്റ് ഉണ്ടാക്കാനും പ്രേക്ഷക പ്രതീ നേടാനുമെല്ലാം ശ്രമിക്കുന്നുണ്ട്. കപ്പുമായി തിരിച്ച് വരണമെന്ന ആഗ്രഹത്തോടെയാണ് രേണു വിമാനം കയറിയത്. ഹൗസിലെ ആദ്യത്തെ വഴക്ക് നടന്നത് തന്നെ രേണുവുമായി ബന്ധപ്പെടുത്തിയായിരുന്നു. രേണുവിന് ജനങ്ങൾക്കിടയിലുള്ള നെഗറ്റീവ് ഇമേജിനെ കുറിച്ച് മത്സരാർത്ഥികളും ബോധവാന്മാരാണ്.
അതുകൊണ്ട് തന്നെ രേണുവുമായി വഴക്കും തർക്കങ്ങളും നടത്താനുള്ള ശ്രമങ്ങളും ചില മത്സരാർത്ഥികളിൽ നിന്നും ഉണ്ടാകുന്നുണ്ട്. മൂന്നാമത്തെ എപ്പിസോഡിൽ രേണുവും ഫാഷൻ കൊറിയോഗ്രാഫറുമായ നെവിനും തമ്മിലായിരുന്നു വാക്ക് തർക്കം. ബെഡ് റൂമിൽ വെച്ച് സഹമത്സരാർത്ഥികളുമായി സംസാരിച്ചിരിക്കുകയായിരുന്നു ഇരുവരും.

അതിനിടയിലാണ് നെവിൻ രേണുവിനെ ആട്ടിയത്. അത് ഇഷ്ടപ്പെടാതിരുന്ന രേണുവും തിരിച്ച് നെവിനേയും രണ്ട് തവണ ആട്ടി. തുപ്പൽ മുഖത്ത് തെറിക്കാതിരുന്നത് കൊണ്ട് കൂടുതൽ പ്രതികരിക്കുന്നില്ലെന്നാണ് രേണു പറഞ്ഞത്. ആട്ടിയതിന് ഞാൻ സോറി പറയുന്നു എന്നാണ് ഉടൻ നെവിൻ പറഞ്ഞത്. രണ്ട് വട്ടം ആട്ടിയതിന് ഞാനും ക്ഷമ ചോദിക്കുന്നു എന്ന് രേണുവും പ്രതികരിച്ചു.
ഇനി ഞാൻ രേണുവിനെ ആട്ടുന്നില്ല. പക്ഷെ നിങ്ങളുടെ മുഖം കണ്ടാൽ എങ്ങനെ ആട്ടാതിരിക്കുമെന്ന് നെവിൻ പറഞ്ഞതോടെ അതുവരെ കളിയായി നടന്ന സംഭാഷണത്തിന്റെ മട്ട് മാറി. എന്റെ മുഖം കണ്ടാൽ നിനക്ക് ആട്ടാൽ തോന്നുമല്ലേ?. മുഖം കണ്ട് ആട്ടാനും ഉരയ്ക്കാനും തോന്നുന്നുണ്ടെങ്കിൽ നീ എനിക്ക് അതൊന്ന് കാണിച്ച് തരണം. പറഞ്ഞ വാക്ക് പാലിക്കണം.
എന്റെ മോന്ത നന്നായി ഉരയണം. നീ മാത്രമെ ഉരയ്ക്കാൻ പാടുള്ളു എന്ന് രേണു പറഞ്ഞു. പറഞ്ഞ വാക്ക് താൻ പാലിക്കുമെന്ന് നെവിനും പറഞ്ഞു. ഇരുവരുടേയും സംഭാഷണത്തിന്റെ ശബ്ദം ഉയർന്നതോടെ ശാരിക അവിടേയ്ക്ക് എത്തി. വൈലന്റായ രേണുവിനെ കണ്ട് രേണു അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നായിരുന്നു ശാരികയുടെ കൗണ്ടർ. അത് രേണുവിന് ഇഷ്ടപ്പെട്ടില്ല.

ശാരികയുടെ മുഖത്ത് നോക്കി ഒരാൾ മുഖം പിടിച്ച് ഉരയ്ക്കുമെന്ന് പറഞ്ഞാൽ എന്ത് ചെയ്യുമെന്ന് രേണു ചോദിച്ചു. ഉരയ്ക്കുമെന്ന് പറഞ്ഞാൽ പ്രതികരിക്കണമെന്ന് ശാരിക പറഞ്ഞു. പിന്നെ എന്താണ് ഞാൻ ഇത്രയും നേരം ചെയ്തുകൊണ്ട് ഇരുന്നത് സ്കിറ്റ് കളിക്കുവായിരുന്നോ? എന്നായിരുന്നു രേണുവിന്റെ കൗണ്ടർ. അതോടെ അതുവരെ ഫയർ മോഡിലായിരുന്ന ശാരികയ്ക്ക് പോലും ഉത്തരം മുട്ടി.
വെറുത്ത് വെറുത്ത് കുട്ടിശങ്കരനോട് ചെറിയ ഇഷ്ടമൊക്കെ തോന്നി തുടങ്ങി എന്ന സ്റ്റേജിലാണ് രേണുവിന്റെ കാര്യത്തിൽ ബിബി പ്രേക്ഷകർ. ഹൗസിലെ മറ്റ് മത്സരാർത്ഥികളുടെ കണ്ടന്റുണ്ടാക്കാനുള്ള ശ്രമം കാണുമ്പോൾ രേണു വളരെ ഭേദപ്പെട്ട മത്സരാർത്ഥിയാണെന്ന് തോന്നുന്നുവെന്നാണ് കമന്റുകൾ. വൈറൽ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളെല്ലാം രേണുവിന് അനുകൂലമാണ്.