ബിഗ് ബോസിൽ വരാനുള്ള കാരണമെന്ത്; ലാലേട്ടന്റെ ചോദ്യത്തിന് രേണു നൽകിയ മറുപടി

ഇന്നലെയാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത്. പ്രഡിക്ഷൻ ലിസ്റ്റുകളിലെല്ലാം ഇടംപിടിച്ച അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. പ്രേക്ഷകർ ഏറെ കാത്തിരുന്ന എൻട്രിയായിരുന്നു രേണുവിന്റേത്.
ചുവപ്പ് സാരിയിൽ കിടിലൻ ഡാൻസ് പെർഫോമൻസോടെയായിരുന്നു രേണുവിന്റെ എൻട്രി. സുധിച്ചേട്ടൻ ഉപയോഗിച്ച ട്രോളിയുമായിട്ടാണ് ബിഗ് ബോസിൽ പോകുന്നതെന്ന് രേണു പറഞ്ഞിരുന്നു. ‘സുധിച്ചേട്ടാ ഞാൻ വന്നു’- എന്ന് പറഞ്ഞുകൊണ്ടാണ് അവർ ബിഗ് ബോസ് ഹൗസിലേക്ക് കയറിയത്.’സപ്പോർട്ടേഴ്സിനും നെഗറ്റീവ് പറയുന്നവർക്കുമെല്ലാം നന്ദി.
കാരണം നിങ്ങളില്ലെങ്കിൽ ഞാൻ ഇവിടെ ഇരിക്കില്ല. എന്റെ മനസാക്ഷിക്ക് വിരോധമായിട്ട് രേണു സുധി ഒന്നും ചെയ്യില്ല. ഏഴിന്റെ പണി നേരിടാൻ ഞാനും തയ്യാറാണ്. നമ്മളാരാണോ അതുപോലെ പെരുമാറുക. വേറെയൊരാളായി മാറിക്കഴിഞ്ഞാൽ രണ്ടാഴ്ച വരെ പിടിച്ചുനിൽക്കാമെന്ന് എനിക്ക് തോന്നുന്നു. പിന്നെ നമ്മുടെ ശരിക്കുമുള്ള ക്യാരക്ടർ പുറത്തുവരും. അതുകൊണ്ട് നമ്മൾ നമ്മളായിത്തന്നെ പെരുമാറുക. ഒന്നും പ്രഡിക്ട് ചെയ്യാൻ പറ്റില്ല.
ലാലേട്ടന്റെ കലിപ്പ് നമ്മൾ പല സിനിമകളിലും കണ്ടിട്ടുള്ളതാണ്. ഓഡിയൻസ് എന്ന നിലയിൽ കലിപ്പൻ ലാലേട്ടൻ ഓക്കെയാണ്. പക്ഷേ മത്സരാർത്ഥിയെന്ന നിലയിൽ പേടി വരുമല്ലോ. തെറിവിളിക്കുന്നത് എനിക്കിഷ്ടമല്ല, എനിക്ക് ഭയങ്കര കലിപ്പ് വരും. അഥവാ സംഭവിച്ചാൽ തിരിച്ചുവിളിക്കാൻ അറിയാം. അറിയാഞ്ഞിട്ടല്ല. പക്ഷേ ശ്രദ്ധിക്കും. ജയിക്കുമോ തോൽക്കുമോയെന്നറിയില്ല.
രേണു സുധി പറഞ്ഞു.’ഒരുപാട് പ്ലാനുകളുമായിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്. അത് അത്ര എളുപ്പമുള്ള സ്ഥലമല്ല’- എന്ന് അവതാരകനായ മോഹൻലാൽ പറഞ്ഞപ്പോൾ ‘അറിയാം ലാലേട്ടാ’- എന്നായിരുന്നു രേണുവിന്റെ മറുപടി. എന്ത് തന്ത്രങ്ങളായിരിക്കും മെനയാൻ പോകുന്നതെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ നമ്മൾ നമ്മളായി നിൽക്കുകയെന്നാണെന്നും അവർ വ്യക്തമാക്കി.