Cinema

രജനികാന്ത് നായകനായി എത്തുന്ന കൂലി ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ

രാൻ പോകുന്ന പുത്തൻ തമിഴ് റിലീസുകളിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിലാണ് ലോകേഷും കൂട്ടരും. ഈ സാഹചര്യത്തിൽ സിനിമയിലെ തന്റെ പ്രതിഫലം എത്രയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലോകേഷ് കനകരാജ്.

50 കോടി രൂപയാണ് കൂലിയിലെ തന്റെ പ്രതിഫലം എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് ആയിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. വിജയ് നായകനായി എത്തിയ ലിയോയ്ക്ക് ശേഷമാണ് തന്റെ പ്രതിഫലത്തിൽ ഇത്രയധികം മാറ്റം ഉണ്ടായതെന്നും ലോകേഷ് പറയുന്നുണ്ട്. “കൂലിയിൽ രജനികാന്ത് സാറിന്റെ പ്രതിഫലം എത്രയെന്ന് എനിക്കറിയില്ല. അതുപറയാൻ ഞാൻ ആളല്ല.

എൻ്റെ പ്രതിഫലം 50 കോടി രൂപയാണ്. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ പ്രതിഫലം എനിക്ക് ലഭിക്കാൻ കാരണമായത്. 600 കോടിയിലധികം ആയിരുന്നു ലിയോയുടെ ആ​ഗോള കളക്ഷൻ. മുൻ സിനിമകളിൽ എനിക്ക് ലഭിച്ചതിനെക്കാൾ ഇരട്ടി പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്”, എന്ന് ലോകേഷ് കനകരാജ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി കൂലിയുടെ പുറകെ ആയിരുന്നുവെന്നും പ്രേക്ഷകർക്ക് തൃപ്തികരമാകുന്ന പടമാകും ഇതെന്ന് വിശ്വസിക്കുന്നുവെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ആമിർ ഖാൻ, നാ​ഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. ലോകേഷ് തന്നെയാണ് കൂലിയുടെ രചന നിർവഹിച്ചിരിക്കുന്നതും. അനിരുദ്ധ് ആണ് സം​ഗീത സംവിധാനം. അൻപറിവ് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം ​ഗിരീഷ് ​ഗം​ഗാധരൻ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button