Cinema

“കിടപ്പുമുറിയുടെ വാതിലിൽ വന്ന് ആളുകൾ മുട്ടുന്നു”; പൊട്ടിക്കരഞ്ഞ്‌ നടി തനുശ്രീ

വീട്ടുകാരിൽ നിന്ന് പീഡനം നേരിടുന്നെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത. തന്നെ ആരെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ നടി രംഗത്തെത്തിയത്. ജോലിക്കാർ തന്റെ മോഷ്ടിച്ചെന്നടക്കം നടി ആരോപിക്കുന്നു.

ഈ ഉപദ്രവങ്ങൾ മൂലം തനിക്ക് വയ്യാതായെന്നും 2018 മുതൽ ആരംഭിച്ചതെന്നുമുള്ള അടിക്കുറിപ്പിനൊപ്പമാണ് നടി വീഡിയോ പങ്കുവച്ചത്. ‘വീട്ടിൽ തനിക്ക് സഹായികളെ വയ്ക്കാൻ കഴിയുന്നില്ല. വീടാകെ അലങ്കോലമായിക്കിടക്കുകയാണ്. അതുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല. വീട്ടുകാർ ഏർപ്പാടാക്കിയ ജോലിക്കാരാണ് ഉള്ളത്. അവർ തന്റെ സാധനങ്ങൾ മോഷ്ടിക്കുന്നു.

കിടപ്പുമുറിയുടെ വാതിലിൽ വന്ന് ആളുകൾ മുട്ടുന്നു. ആരെങ്കിലും വന്ന് എന്നെ രക്ഷിക്കൂ. എനിക്ക് മടുത്തൂ.”- എന്നാണ് തനുശ്രീ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്.താൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വീട്ടിലെത്തി. ഔദ്യോഗികമായി പരാതി നൽകാൻ അവർ ആവശ്യപ്പെട്ടെന്നും നടി വ്യക്തമാക്കി. 2018ൽ മീടൂ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് വീട്ടുകാർ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതെന്നും തനുശ്രീ വ്യക്തമാക്കി. നടൻ നാനാ പടേക്കർക്കെതിരെ 2018ൽ നടി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇത് എറെ ചർച്ചയാകുകയും ചെയ്‌തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button