സിനിമയിൽ അനിയന്റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന്;മാധവ് സുരേഷ്

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ജാനകി.വി സ്റ്റേറ്റ് ഒഫ് കേരള ( ജെഎസ്‌കെ)’. ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ചിത്രം ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.
സുരേഷ് ഗോപിയ്ക്കൊപ്പം മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. സിനിമ കാണാന്‍ സുരേഷ് ഗോപിയും മകനും നടനുമായ ഗോകുല്‍ സുരേഷും തീയേറ്ററിലെത്തിയിരുന്നു. സഹോദരന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചില യൂട്യൂബേഴ്സ് ഗോകുല്‍ സുരേഷിനോട് ചോദിച്ചിരുന്നു. പാപ്പരാസികള്‍ക്ക് താന്‍ മറുപടി നല്‍കില്ലെന്നാണ് ഗോകുല്‍ പ്രതികരിച്ചത്.
ഗോകുലിന്റെ വാക്കുകള്‍’ ഞാന്‍ പാപ്പരാസികള്‍ക്ക് മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മീഡിയയ്ക്ക് ഞാന്‍ മറുപടി കൊടുക്കാം. പാപ്പരാസിക്ക് ഞാന്‍ കൊടുക്കില്ല. നിങ്ങള്‍ കണ്ടന്റ് വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങളല്ല, നിങ്ങള്‍ നിങ്ങളുടെ കണ്ടന്റ് മീഡിയക്കാര്‍ക്ക് വില്‍ക്കുമല്ലോ. അവര്‍ അതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്ഡിംഗ് ഇടും. എനിക്കറിയാം നിങ്ങളെ’- ഗോകുല്‍ സുരേഷ് പറഞ്ഞു.’
ജാനകി ്‌വി സ്റ്റേറ്റ് ഒഫ് കേരള’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ മാസമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ പേരിനെച്ചൊല്ലി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഒടുവില്‍ ചിത്രത്തിന്റെ പേര് ‘ജാനകി. വി സ്റ്റേറ്റ് ഒഫ് കേരള’ എന്നാക്കി. എട്ട് മാറ്റങ്ങളോടെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.