എന്തൊക്കെയായിരുന്നു, എനിക്കപ്പോഴേ തോന്നി.. ദിയക്ക് മുൻ കാമുകന്റെ പരിഹാസമോ?

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ആരാധകർക്ക് അറിയാവുന്നതാണ്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദിയ കൃഷ്ണ ഇന്ന്. ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നിട്ട് ദിവസങ്ങൾ പിന്നിട്ടതേയുള്ളൂ. പ്രശസ്തിയും പണവും വന്നപ്പോഴും ദിയ ആഗ്രഹിച്ചത് കുടുംബ ജീവിതമാണ്. ഭർത്താവും കുട്ടികളും അടങ്ങുന്ന ജീവിതമായിരുന്നു എന്നും തന്റെ സ്വപ്നമെന്ന് ദിയ നേരത്തെ പറഞ്ഞതാണ്. ദിയയെ പൂർണമായും മനസിലാക്കുന്ന പങ്കാളിയാണ് അശ്വിൻ ഗണേശ്.

അശ്വിനെ ആദ്യമായി കണ്ട സമയത്ത് തന്റെ ജീവിത പങ്കാളിയായി മാറുമെന്ന് ദിയ കരുതിയിരുന്നില്ല. നാടകീയമായിരുന്നു ദിയയുടെ ജീവിതത്തിലെ ആഅ കാലഘട്ടം. അശ്വിനുമായി സൗഹൃദമുണ്ടായിരുന്ന കാലത്ത് ദിയ മറ്റൊരു പ്രണയ ബന്ധത്തിലാണ്. വെെഷ്ണവ് എന്നാണ് മുൻ കാമുകന്റെ പേര്. വെെഷ്ണവിന്റെയും സുഹൃത്തായിരുന്നു അശ്വിൻ.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വെെഷ്ണവ് പങ്കുവെച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

തമാശ രൂപേണയുള്ള റീൽ ആണിത്. പുലിവാൽ കല്യാണം എന്ന സിനിമയിലെ സലിം കുമാറിന്റെ ഡയലോഗാണ് വെെഷ്ണവും സുഹൃത്തുക്കളും റീലാക്കിയത്. അങ്ങനെ പടക്കക്കട ഗുദാഹവ. എന്തൊക്കെ മേളമായിരുന്നു. പാട്ട്, ഡാൻസ്, കൂത്ത്, എനിക്കപ്പോഴേ തോന്നി. ടമാർ പടാർ. എല്ലാം കത്തിച്ചാമ്പലാകുമെന്ന്, എന്ന ഡയലോഗാണിത്.
ഇത് ഇവിടെ കിടക്കട്ടെ, ഇപ്പോൾ പറയാൻ കറക്ടാണ് എന്നാണ് ക്യാപ്ഷൻ. ദിയ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോകുമ്പോൾ ഇങ്ങനെയൊരു റീൽ ഇട്ടതിന് കാരണം എന്തെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. കമന്റ് ബോക്സ് വെെഷ്ണവ് ഓഫ് ചെയ്തിട്ടുണ്ട്. അതേസമയം ചില ട്രോൾ പേജുകളിൽ വീഡിയോ വന്നു.