Cinema

ധനുഷിന്റെ നായികയാവാൻ ഒരുങ്ങുന്നു മമിത ബൈജു?

ധനുഷിന്റെ അടുത്ത പടത്തില്‍ നായകയായി മലയാളത്തിന്റെ പ്രിയ താരം മമിത ബൈജു എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പോര്‍ തൊഴില്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്നേശ് രാജ ഒരുക്കുന്ന അടുത്ത സിനിമയില്‍ ധനുഷ് നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ധനുഷിന്റെ 54 മത്തെ സിനിമയാണ്. മമിതയ്ക്ക് പുറമേ മലയാളത്തില്‍ നിന്നും വമ്പന്‍ താരനിരകള്‍ തന്നെ സിനിമയിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമിത ബൈജുവിന് പുറമേ ജയറാമും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ പൂജ വ്യാഴാഴ്ച നടക്കും. വെല്‍സ് ഇന്റര്‍നാഷണല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. അസുരന്‍, പൊല്ലാതവന്‍, വാത്തി എന്നീ സിനിമകള്‍ക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്.

മലയാളികളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലുടനീളം വളരെയധികം ആരാധകരുള്ള നടയാണ് മമിത ബൈജു. ഇതിനോടകം മലയാളത്തിന് പുറമേ നിരവധി തമഴ് ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമാകനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ജി വി പ്രകാശ്, സൂര്യ, വിജയ് തുടങ്ങിയ മുന്‍നിര തമിഴ് നായകന്മാരുടെ സിനിയിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയ് യുടെ സിനിമ ജീവിതത്തിലെ അവസാന സിനിമയായ ജനനായകനാണ് താരത്തിന്റേതായി പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഇതിന് പുറമേ മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായും നമിത എത്തുന്നുണ്ട്.

കുബേരയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ധനുഷ് ചിത്രം. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button