സുധി ചേട്ടനെ മാത്രമേ ഞാൻ വിവാഹം കഴിച്ചിട്ടുള്ളു, പക്ഷേ ഇപ്പോൾ എന്റെ അവസ്ഥ

കൊല്ലം സുധി രേണുവിന് മുമ്പ് രണ്ട് വിവാഹം ചെയ്തുവെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. മാത്രമല്ല സുധിയുടെ മുൻ ഭാര്യയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയുടെ വോയ്സും പുറത്ത് വന്നിരുന്നു. അതുപോലെ രേണുവും സുധിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സുധിക്ക് മുമ്പ് പാസ്റ്ററെയാണ് രേണു വിവാഹം ചെയ്തതെന്നാണ് പ്രചരിച്ചത്.
ഇപ്പോഴിതാ തന്റെ മുൻകാല ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ പ്രതികരിക്കുകയാണ് രേണു. താൻ ഒരു പാസ്റ്ററേയും വിവാഹം ചെയ്തിട്ടില്ലെന്നും എന്നാൽ തനിക്ക് ഒരു പാസ്റ്റ് ലൈഫുണ്ട്. അതേ കുറിച്ച് സുധിക്ക് അറിവുള്ളതാണെന്നും രേണു സുധി
എന്നെ ലീഗലി വിവാഹം ചെയ്തത് സുധി ചേട്ടനാണ്. താലി കെട്ടിയതും സുധി ചേട്ടനാണ്. അത് എവിടെ വേണേലും ഞാൻ പറയാം. കോട്ടയം ഞാലിയാൻ കുഴിയിലുള്ള പാസ്റ്റർ ബിനുവിനെ വിവാഹം കഴിച്ചെന്നോ?. പാസ്റ്ററോ… ഏത് പാസ്റ്റർ?. അങ്ങനൊരു പാസ്റ്ററെ വിവാഹം കഴിച്ചതായി എനിക്ക് അറിയില്ല. എന്റെ ലൈഫിൽ പഴയ കാര്യങ്ങളുണ്ടായിരുന്നു.

സുധി ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരുന്നത് എന്തിനാണ്. ഇത്രയും നാൾ ഇതൊന്നും ഒരു വിഷയമായിരുന്നില്ലല്ലോ. ഇതിനെ പറ്റി എന്നോട് ആരും ഇതുവരെ ചോദിച്ചിട്ടുമില്ല. ഭർത്താവ് പറഞ്ഞത് അനുസരിച്ച് മുന്നോട്ട് പോയികൊണ്ടിരുന്ന ആളായിരുന്നു ഞാൻ. എന്റെ ലൈഫിൽ മുമ്പ് സംഭവിച്ചത് എന്താണെന്നതിനെ കുറിച്ച് സുധി ചേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഞാനും ക്ലാരിഫിക്കേഷൻ കൊടുത്തിട്ടുണ്ട്.
മൂത്ത മകനോടും ഞാൻ പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് സുധി ചേട്ടനും ഞാനും വിവാഹിതരായത്. ഇവിടെ ആർക്കാണ് ഇത്ര ബുദ്ധിമുട്ട്. പാസ്റ്ററിനെ ഞാൻ കെട്ടിയാലും ഇല്ലെങ്കിലും ഇവറ്റകൾക്കെന്താണ്. ഞാൻ എന്ത് മറച്ചുവെച്ചുവെന്നാണ്?. രേണു സുധിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. ഞാൻ ഇപ്പോൾ മറുപടി പറഞ്ഞത് നാളെ കള്ളിയാവാതിരിക്കാൻ. മൂന്ന്, നാല് ദിവസമായാണ് കുത്തിപ്പൊക്കലുകൾ. ഇതൊക്കെ വലിയ സംഭവമാണെന്നാണ് ഇവരുടെ വിചാരം. പത്തും, പന്ത്രണ്ടും കെട്ടി നടക്കുന്നവളും പത്തും, പന്ത്രണ്ടും പോകുന്നവളുമൊക്കെയാണ് കമന്റിടുന്നത്. ഇവളെയൊക്കെ എനിക്ക് വ്യക്തമായി അറിയാം. ഞാൻ എങ്ങാനും കേറിപ്പോകുമോ?. ഇവർ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ? എന്നൊക്കെ ഓർത്ത് ചെയ്യുന്നതാണ്.

ഇവരെകൊണ്ട് അഞ്ചിന്റെ ഉപകാരം എനിക്കില്ല. പഴയ കാര്യങ്ങൾ ഇവിടം കൊണ്ട് സ്റ്റോപ്പ് ചെയ്യണം. വിവാഹം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് താലികെട്ടാണ്, രജിസ്റ്റർ മാരേജാണ്. ഞാൻ ഒന്നും സുധി ചേട്ടനോട് മറച്ചുവെച്ചിട്ടില്ല. പറയാത്ത പറ്റാത്ത അത്രത്തോളം ദുഖവും ദുരിതവും ഞാൻ അനുഭവിച്ച സമയമുണ്ടായിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞ് ദാമ്പത്യത്തിലേക്ക് പോയ ലൈഫായിരുന്നില്ല അത്.
അറിയേണ്ടവരെ എല്ലാം ഞാൻ അറിയിച്ചിട്ടുണ്ട്. പാസ്റ്റ് ഈസ് പാസ്റ്റ് എന്നാണ് എന്നോട് സുധി ചേട്ടൻ പറഞ്ഞത്. പാസ്റ്ററിനെ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്കൊരു പാസ്റ്റുണ്ടായിരുന്നു അത് ഞാൻ തള്ളി കളയുന്നില്ല. അത് എല്ലാവരും പറയുന്നത് പോലൊരു പാസ്റ്റുമല്ല. പലരും പറയുന്ന ആ വ്യക്തി വിവാഹം കഴിച്ച് കുടുംബവും കുട്ടികളുമായി കഴിയുകയാണ്.
പഴയത് പറയരുതെന്ന് ഭർത്താവിന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. ഞാലിയാൻ കുഴിയിലുള്ള ചിലർക്കാണ് പ്രശ്നം. അവരാണ് ഇതൊക്കെ പറയുന്നത്. ഞാൻ അവിടെ കുറേ ജീവിച്ചതാണ്. എന്റെ സുധി ചേട്ടൻ കുറേ അനുഭവിച്ച സ്ഥലമാണ്. സുധി ചേട്ടനിൽ എനിക്കുണ്ടായ കുഞ്ഞ് റിഥുൽ മാത്രമാണ്. ഞാൻ വിവാഹം ചെയ്ത പാസ്റ്റർ ആരാണെന്ന് കൂടി ഇവർ പറയണം. എനിക്ക് അങ്ങനെ ആരെയും അറിയില്ലെന്നും രേണു പറയുന്നു.