Cinema

നാദിറ മെഹ്റിന്റെ പുതിയ ചിത്രം മരണമാസ് തിയറ്ററിൽ പ്രദർശനം തുടരുകയാണ്

നാദിറ മെഹ്റിന്റെ പുതിയ ചിത്രം മരണമാസ് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ട്രാൻസ് വുമണായ നാദിറ പല മേഖലകളിൽ സാന്നിധ്യം അറിയിച്ചി‌ട്ടുണ്ട്. ഒട്ടും എളുപ്പമായിരുന്നു നാദിറയുടെ പാതകൾ. ഇതേക്കുറിച്ച് പലപ്പോഴും നാദിറ സംസാരിച്ചിട്ടുണ്ട്. ട്രാൻസ് വ്യക്തിയായതിന്റെ പേരിൽ ഇപ്പോഴും അധിക്ഷേപങ്ങളും പരിഹാസങ്ങളു നാദിറയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. ട്രാൻസ് വ്യക്തികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കെതിരെ സംസാരിക്കുകയാണിപ്പോൾ നാദിറ മെഹ്റിൻ.

സെക്സ് വർക്ക് ചെയ്യുന്നു എന്ന് പറയുന്നവർ മൾട്ടി നാഷണൽ കമ്പനികളിൽ വർക്ക് ചെയ്യുന്ന ട്രാൻസ് മനുഷ്യരെ കാണുന്നില്ല. മെട്രോയിൽ വർക്ക് ചെയ്യുന്നവരെ കാണുന്നില്ല. മേക്കപ്പ് ആർട്ടിസ്റ്റുകളെയും ഇൻഫ്ലുവൻസറെയും സംരഭകരെയും കാണുന്നില്ല. ഇവർ കൃത്യമായി സെക്സ് വർക്ക് ചെയ്യുന്നവരിലേക്ക് എത്തുന്നു. ശതമാനക്കണക്കിൽ സെക്സ് വർക്കിൽ ഏറ്റവും കൂടുതലുള്ളത് സ്ത്രീകളാണ്. പുരുഷൻമാർ കഴിഞ്ഞിട്ടേ ട്രാൻസ് ജെൻഡേഴ്സ് ഉള്ളൂ. സെക്സ് വർക്ക് ഒരാളുടെ ചോയ്സാണ്. ആർക്കും അതിൽ അഭിപ്രായം പറയാനാകില്ലെന്നും നാദിറ മെഹ്റിൻ വ്യക്തമാക്കി.

ഞാൻ കണ്ട ഏറ്റവും ബ്യൂട്ടിഫുളായ പ്രണയങ്ങൾ ട്രാൻസ് ജെൻഡർ മനുഷ്യരിലാണ്. ചിലപ്പോൾ അവർ സോഷ്യൽ മീഡിയയിൽ ഇടാനോ പുറത്ത് പറയാനോ ആ​ഗ്രഹിക്കുന്നുണ്ടാകില്ല. പക്ഷെ അസൂയ തോന്നിപ്പോകുന്ന പ്രണയങ്ങൾ എനിക്ക് ചുറ്റും പലപ്പോഴും സംഭവിക്കുന്നുണ്ട്. സ്വാഭാവികമായും എല്ലാവരുടെ കൂട്ടത്തിലും ബ്രേക്കപ്പും തർക്കവും പിരിയലുമുണ്ടാകും. അതൊക്കെ തന്നെയേ നമുക്കിടയിലും സംഭവിക്കുന്നുള്ളൂ. ആൾക്കാരുടെ തോന്നൽ ട്രാൻസ് ജെൻഡർ മനുഷ്യർക്ക് അവർക്കിടയിലായിരിക്കും പ്രണയമെന്നാണ്.

പക്ഷെ എന്റെ പ്രണയത്തിന്റെ ചരിത്രം നോക്കിയാൽ എല്ലാം പുരുഷൻമാരായിരുന്നു. എനിക്ക് ഒരു പുരുഷനെ പ്രണയിക്കാൻ സാധിക്കുന്നുണ്ടായിരുന്നു. തിരിച്ച് പുള്ളിയും അങ്ങനെ തന്നെയായിരുന്നു. മറ്റെന്തെങ്കിലും ആ​ഗ്രഹിച്ചാണെന്ന് ഞാൻ വിചാരിക്കുന്നില്ല. വിചാരിക്കാൻ മാത്രമുള്ള സംഭവം ഉണ്ടായിട്ടുമില്ല. പ്രണയിച്ചിരുന്ന മൂന്ന് വർഷം മനോഹരമായി പ്രണയിച്ചു. പിന്നീട് കരിയറും മറ്റ് കാര്യങ്ങളും വന്നത് കൊണ്ടാണ് പരസ്പര ധാരണയിൽ പിരിയുന്നതെന്നും നാദിറ മെഹ്റിൻ വ്യക്തമാക്കി.

ഞാൻ ഇങ്ങനെയാണ് എന്ന് മനസിലാക്കിയത് 16ാമത്തെ വയസിലാണ്. ഈ ജനറേഷനിലെ കുട്ടികൾ കുറച്ച് കൂടെ അപ്‍ഡേറ്റഡ‍ാണ്. പക്ഷെ എന്റെ അഭിപ്രായത്തിൽ സെൽഫ് ഡിക്ലറേഷനിലേക്കെത്താൻ 18 വയസ് ആകണമെന്നാണ്. വളരെ കുട്ടിയായിരിക്കുമ്പോൾ നമുക്കൊരു കൺഫ്യൂഷൻ സ്റ്റേജ് ആയിരിക്കും. എനിക്കുമുണ്ടായിരുന്നു അത്.

ആദ്യം ഞാൻ മനസിലാക്കിയത് ഞാൻ ബെെ സെക്ഷ്വൽ ആണെന്നാണ്. പിന്നീട് ഞാൻ ​ഗേ ആണെന്ന് തോന്നി. ഇതൊന്നുമല്ല, ജെൻഡർ ചേഞ്ച് ആണ് ഞാൻ ആ​ഗ്രഹിക്കുന്നതെന്ന് മനസിലായി. സ്ത്രീകളുടെ വസ്ത്രം ധരിച്ചു, സ്ത്രീകളെ പോലെ സംസാരം. വീട്ടുകാരെ പറഞ്ഞ് മനസിലാക്കുക എളുപ്പമല്ല. മതവും കുടുംബവും സമൂഹവും പാരമ്പര്യവും വലിയൊരു പ്രശ്നമാണ്.

ഇതൊക്കെ മറി കടക്കേണ്ടതുണ്ടായിരുന്നു. അതേസമയം മതത്തിൽ വിശ്വസിക്കുന്ന ആളാണ് താൻ. മതം എന്നെ അം​ഗീകരിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ താൻ മതവിശ്വാസത്തിനനുസരിച്ച് ജീവിക്കുന്ന ആളാണെന്നും നാദിറ വ്യക്തമാക്കി. മരിക്കുമ്പോൾ എന്നെ മതപരമായി തന്നെ അടക്കണമെന്ന് വലിയ ​ആ​ഗ്രഹമാണ്. അതിന് വേണ്ടി എഫർട്ട് എടുത്തിട്ടുണ്ട്. എന്ത് തെറ്റ് ചെയ്ത മനുഷ്യനാണെങ്കിലും അവസാനം മരിക്കുമ്പോൾ മുസ്ലിമായി ജനിച്ചിട്ടുണ്ടെങ്കിൽ മതപരമായി അടക്കാനുള്ള അവകാശമുണ്ടെന്നും നാദിറ മെഹ്റിൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button