News

സ്ത്രീകളും അവഹേളിക്കുന്നു’; രേണുവിനെ പിന്തുണച്ച് ഫോട്ടോ​ഗ്രാഫർ

മീപകാലത്ത് ഏറ്റവും കൂടുതൽ സൈബർ ആ​ക്രമണവും വിമർശനവും നേരിട്ട ആളാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം തന്റേതായ നിലയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന രേണു അഭിനയ രം​ഗത്ത് ഇപ്പോൾ സജീവമാണ്. ഇതിന്റെ പേരിലുൾപ്പടെ വലിയ തോതിൽ രേണുവിന് നേരെ വിമർശനം വരുന്നുണ്ട്. എന്നാൽ ആദ്യമൊക്കെ ഇത്തരം കമന്റുകളിൽ വിഷമിച്ചിരുന്ന രേണു, ഇപ്പോഴതൊന്നും കാര്യമാക്കാറില്ല. അഭിനയവും റീൽസും ഫോട്ടോ ഷൂട്ടുമൊക്കെ ചെയ്ത് മുന്നോട്ട് പോകുന്ന രേണുവിനെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ഫോട്ടോ​ഗ്രാഫർ ആഷിക് ആവണി. 

ഇപ്പോള്‍ ഇൻസ്റ്റാ​ഗ്രാമും ഫേസ്ബുക്കും തുറന്നാൽ രേണു സുധിയാണ് എന്ന് ആഷിക് കുറിക്കുന്നു. “ഈ കുട്ടി ഒരു സാധാരണ ഫാമിലിയിൽ ഉള്ളത് ആയിരുന്നെങ്കിൽ ഇതുപോലെ കൊത്തി പറിക്കാൻ ചെല്ലോ ആളുകൾ ? ഇല്ലല്ലോ ? അവള് കൊല്ലം സുധിയുടെ ഭാര്യ ആയതു കൊണ്ട് മാത്രം അല്ലെ ഇങ്ങനെ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം തുറന്നു നോക്കിയാൽ 1000 കണക്കിന് പെൺകുട്ടികൾ പൊക്കിൾ കാണിച്ചും എല്ലാം കാണിച്ചും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ആരും ഈ പറയുന്നവരെ ഒന്നും പറയാനും ഇതുപോലെ ലോകം മുഴുവൻ പോസ്റ്റ്‌ ഇടാനും പോകാത്തത് എന്താണെന്നാണ് എനിക്ക് അറിയാത്തത്”, എന്ന് ആഷിക് ചോദിക്കുന്നു. സുധിയുടെ ലേബൽ വച്ചുകൊണ്ട് ഇറങ്ങിയേക്കുവാണെന്ന് പലരും പറയുന്നുവെന്നും രേണു അവളുടെ ഭർത്താവിന്റെ ലേബൽ അല്ലാതെ ആരുടെ ലേബൽ വക്കണമെന്നും ഇയാൾ ചോദിക്കുന്നുണ്ട്.

‘വിവാഹമോചനം അടുത്തു’ ; കമന്‍റിട്ടയാളുടെ വായ അടപ്പിച്ച് സോനാക്ഷി സിന്‍ഹയുടെ കിടിലന്‍ മറുപടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button