Cinema

50 ദിവസം, ഒരുദിവസം നാല് ഷോകൾ; ‘ജോർജുകുട്ടി’യുടെ എ​ഗ്രിമെന്റ് എത്തി, ആവേശത്തേരിൽ ദൃശ്യം 3

രു സിനിമ റിലീസ് ചെയ്യുക അത് ​ഗംഭീര വിജയം കരസ്ഥമാക്കുക എന്നത് വലിയ കാര്യമാണ്. അത്തരത്തിൽ വിജയിച്ച സിനിമയുടെ രണ്ടാം ഭാ​ഗമിറക്കി വിജയിപ്പിക്കുക എന്നത് അതിലും വലിയ കടമ്പയാണ്. അങ്ങനെ എത്തിയ ചിത്രമാണ് ദൃശ്യം ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകൾ. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങൾ പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. ഇതര ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട സിനിമയുടെ മൂന്നാം ഭാ​ഗം റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 2ന് ദൃശ്യം 3 തിയറ്ററുകളിൽ എത്തും.

ദൃശ്യം 3 റിലീസിനോട് അടുക്കവെ സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അക്കൂട്ടത്തിലിപ്പോൾ ചിത്രത്തിന്റെ തിയേറ്റർ എ​ഗ്രിമെന്റും പുറത്തുവന്നിരിക്കുകയാണ്. ഒരു ദിവസം നാല് ഷോകൾ ആളാണ് ചിത്രത്തിന്റേതായി തിയറ്ററുകളിൽ നടക്കുക. കേരളത്തിലെ തിയറ്ററുകളിലാണിത്. ഒപ്പം മിനിമം 50 ദിവസം ദൃശ്യം 3 തിയറ്റിൽ ഓടണമെന്നും എ​ഗ്രിമെന്റിൽ കുറിച്ചിട്ടുണ്ട്.

അതേസമയം, ഏറ്റവും അനുയോജ്യമായ റിലീസ് ഡേറ്റാണ് ദൃശ്യം 3ക്കായി അണിയറ പ്രവർത്തകർ തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ രണ്ട് പെസഹാ വ്യാഴം ആണ്, പിറ്റേന്ന് ദുഃഖ വെള്ളിയും, പിന്നീട് വരുന്ന രണ്ട് ദിവസങ്ങൾ ശനിയും ഞായറുമാണ്. അതുകൊണ്ട് തന്നെ ആദ്യ വീക്കെന്റിൽ മികച്ച കളക്ഷൻ ദൃശ്യം 3ക്ക് നേടാനാകുമെന്ന കാര്യത്തിൽ നൂറ് ശതമാനവും ഉറപ്പാണ് എന്നാണ് പ്രവചനങ്ങൾ.

മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരും ദൃശ്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button