Local News

‘തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയേണ്ടതില്ല’, കര്‍ണാടകയിലെ തഗ് ലൈഫ് ബഹിഷ്‌കരണ നീക്കങ്ങള്‍ക്ക് കമല്‍ ഹാസന്റെ മറുപടി

ചെന്നൈ: കന്നഡ തമിഴ് ഭാഷകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി ( Kamal Haasan) കമല്‍ ഹാസന്‍. നടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പുതിയ സിനിമ തഗ് ലൈഫ് ക‍ർണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുള്‍പ്പെടെയുള്ള ഭീഷണികള്‍ ഉയരുന്നതിനിടെയാണ് പുതിയ പ്രതികരണം. ‘താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ട കാര്യമുള്ളു എന്നാണ് തമിഴ് സൂപ്പര്‍ താരത്തിന്റെ നിലപാട്.

കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കമല്‍ഹാസന്‍ വെള്ളിയാഴ്ചക്കകം മാപ്പ് പറയാത്തപക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് (എഫ് കെ സി സി) പ്രസിഡന്റ് എം. നരസിംഹലു പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button