Cinema

മലയാളത്തിലൂടെ അരങ്ങേറി ബോളിവുഡിൽ വരെ നായികയായി മാറിയ താരമാണ് നയൻതാര

മലയാളത്തിലൂടെ അരങ്ങേറി ബോളിവുഡിൽ വരെ നായികയായി മാറിയ താരമാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ആരാധകർ നയൻതാരയ്ക്ക് നൽകിയിട്ടുണ്ട്. വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങളിലും നടി അകപ്പെട്ടിരുന്നു. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത തന്റെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചതിന് പിന്നാലെയും വിമർശനം ഉയർന്നിരുന്നു.

നയൻതാരയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. വിഘ്നേഷും നയൻതാരയും തമ്മിൽ പിരിയുന്നു എന്ന തരത്തിലാണ് വാർ‌ത്തകൾ പ്രചരിക്കുന്നത്. നയൻതാരയുടേതെന്ന തരത്തിൽ പുറത്തുവന്ന ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പ്രചരിച്ചത്.

ഇപ്പോഴിതാ ഈ പ്രചാരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നയൻതാര. ഇൻസ്റ്രഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാരയുടെ മറുപടി. കിടക്കുന്ന വിഘ്നേഷിന് പുറത്തിരിക്കുന്ന തന്റെ ഫോട്ടോയാണ് നയൻതാര പങ്കുവച്ചത് ഒപ്പം “ഞങ്ങളെ കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ റിയാക്ഷൻ” എന്നും താരം കുറിച്ചിട്ടുണ്ട്.

ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷം 2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം. പിന്നാലെ വാടകഗർഭധാരണത്തിലൂടെ ഇവ‌ർക്ക് ഇരട്ടക്കുട്ടികളും ജനിച്ചിരുന്നു,​ ഉയിർ,​ ഉലകം എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ. ഇവരുടെ വിശേഷങ്ങളും നയൻസും വിക്കിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button